ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 21,28,700 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി പതിമൂന്ന് ലക്ഷം പിന്നിട്ടു.

യുഎസില്‍ രോഗബാധിതരുടെ എണ്ണം രണ്ടരക്കോടി കടന്നു. ഒന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.27 ലക്ഷം പേര്‍ മരിച്ചു. ഒന്നരക്കോടി ആളുകള്‍ സുഖം പ്രാപിച്ചു.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1,06,55,435 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 1.81 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,16,096 ആയി ഉയര്‍ന്നു. 1.53 ലക്ഷം പേര്‍ മരിച്ചു.

ബ്രസീലില്‍ എണ്‍പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.16 ലക്ഷം പേര്‍ മരിച്ചു. എഴുപത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി. റഷ്യയില്‍ മുപ്പത്തിയാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇരുപതിനായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലും രോഗബാധിതരുടെ എണ്ണം മുപ്പത്തിയാറ് ലക്ഷം കടന്നു.