കാക്കനാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ വോട്ടര്‍ പട്ടിക പുറത്തുവിട്ടു. ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ കൂടി ഉള്‍പ്പെടുത്തി പുതുക്കിയ പട്ടികയില്‍ 25,57,932 പേരാണുള്ളത്. ഇത്തവണ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

13,03,973 സ്ത്രീകളും 12,53,947 പുരുഷന്‍മാരും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരായ 12 പേരുമാണ് പുതിയ വോട്ടര്‍ പട്ടികയിലുള്ളത്.പിറവം നിയമസഭാ മണ്ഡലത്തിലാണ് വോട്ടര്‍മാര്‍ കൂടുതല്‍. ഇവിടെ 2,04,584 പേരോളമുണ്ട്. 1,59,074 പേരുള്ള എറണാകുളം നിയമസഭ മണ്ഡലമാണ് എണ്ണത്തില്‍ പിന്നില്‍. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 24,86,705 വോട്ടര്‍മാരും തദ്ദേശ തിരഞ്ഞെടുപ്പില്‍ 25,90,200 വോട്ടര്‍മാരുമാണ് ജില്ലയില്‍ ഉണ്ടായിരുന്നത്.