കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ പ്രചാരണം നടത്തിയ തിരഞ്ഞടുപ്പ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞടുപ്പാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍ സംശയത്തിന്റെ വിത്തുപാകി തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയതെന്നും കെ. മുരളീധരന്‍ എം.പി. പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമം നടത്തി, വോട്ടുനേടാനാണ് തിരഞ്ഞടുപ്പില്‍ മാര്‍ക്സിസ്റ്റുകാര്‍ ശ്രമിച്ചതെന്നും യു.ഡി.എഫിന്റെ പരമ്ബരാഗത വോട്ടുകളില്‍ ഇത് വിള്ളലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.