നാദാപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ കൊണ്ടുവന്നാലും യു.ഡി.എഫ്. രക്ഷപ്പെടില്ലെന്നും അഴിമതിയും വളര്‍ച്ചാമുരടിപ്പും കുത്തകയാക്കിയ സര്‍ക്കാരായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്നകാര്യം ജനം മറന്നിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു.

സി.കെ. ഷിബിന്‍ രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ടി.എം. ബാലകൃഷ്ണന്‍ അധ്യക്ഷനായി. സി.എച്ച്‌. മോഹനന്‍, പി.സി. ഷൈജു, സി.കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.