ബാര്‍ കോഴയില്‍ പുതിയ വിവാദങ്ങള്‍ ഉയരുന്നു. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപ കെ.ബാബു ആവശ്യപ്പെട്ടതായി ബിജു രമേശ്. രമേശ് ചെന്നിത്തലയുടെ അറിവോടെയാണ് കെപിസിസി ഓഫീസില്‍ ഒരു കോടിരൂപ നല്‍കിയതെന്നും ബിജു രമേശ് പറഞ്ഞു.

ബാര്‍കോഴ ആരോപണം കെട്ടിചമച്ചതാണെന്ന കേരളാ കോണ്‍ഗ്രസ് റിപ്പോര്‍ട്ടും ബിജു രമേശ് തള്ളി. ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത്‌കോടി രൂപ വാഗ്ദാനം ചെയ്തു. കെപിസിസി ഓഫീസില്‍ ഒരു കോടി രൂപ നല്‍കിയത് രമേശ് ചെന്നിത്തലയുടെ അറിവോടെയാണ്. ഒരു കോടി രൂപ കെപിസിസി ഓഫീസില്‍ കൊണ്ടുപോയി കൊടുത്തത് സന്തോഷ് എന്ന് പറയുന്ന ഓഫീസ് സെക്രട്ടറിയും ജനറല്‍ മാനേജരായിരിക്കുന്ന രാധാകൃഷ്ണനും കൂടിചേര്‍ന്നാണ്. ആ സമയത്ത് രമേശ് ചെന്നിത്തലയുണ്ടായിരുന്നു. രമേശ് ചെന്നിത്തല അകത്തെ മുറിയില്‍ ബാഗ് വയ്ക്കാന്‍ പറഞ്ഞു.

ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപയാണ് ആകെ ആവശ്യപ്പെട്ടത്. അതനുസരിച്ച് ആവശ്യപ്പെട്ട 10 കോടി രൂപ കൊടുക്കാന്‍ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഇതില്‍ രണ്ടു കോടി രൂപ കെപിസിസി ഓഫീസില്‍ എത്തിക്കണമെന്നും പറഞ്ഞു.