നീതി തേടി വാളയാറിലെ പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രതിപക്ഷനേതാവ്. തിങ്കളാഴ്ച രമേശ് ചെന്നിത്തല സമരവേദിയിൽ സന്ദർശനം നടത്തും.

രാവിലെ 10.30 നാണ് രമേശ് ചെന്നിത്തല സമരപന്തൽ സന്ദർശിക്കുന്നത്. മുൻപ് പെൺ കുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹം നടത്തിയപ്പോഴും പ്രതിപക്ഷ നേതാവ് എത്തിയിരുന്നു.

വാളയാറിലെ സന്ദർശനത്തിന് ശേഷം വ്യാജമദ്യം കഴിച്ചു അഞ്ചു ആദിവാസികൾ മരിച്ച പാലക്കാട്, ചെല്ലൻകാവ് ആദിവാസി കോളനിയും പ്രതിപക്ഷ നേതാവ് സന്ദർശിക്കും.