ബഹ്റൈനില്‍ 10,782 പരിശോധനകള്‍ നടത്തിയതില്‍ 313 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 303 പേര് രോഗമുക്തരായി. പുതിയ രോഗികളില്‍ 119 പേര് പ്രവാസികളാണ്. നിലവില്‍ ചികിത്സയിലുള്ള 2967 രോഗികളില്‍ 13 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് കോവിഡ് ബാധിച്ച് നാല് പേര് കൂടി മരിച്ചു 81ഉം 76ഉം വയസ്സുള്ള രണ്ട് സ്വദേശി പുരുഷന്മാരും 85ഉം 58ഉം വയസ്സുള്ള രണ്ട് സത്രീകളുമാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ മൊത്തം മരണസംഖ്യ 366 ആയി.
അതേസമയം,ജനിതകമാറ്റം സംഭവിച്ച വൈറസിെന്റ സാന്നിധ്യം ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും കോവിഡ് ടാസ്ക്ഫോഴ്സ് അംഗവുമായ ഡോ.വലീദ് അല്‍മനിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബ്രിട്ടനിലും ആഫ്രിക്കയിലും കണ്ടെത്തിയ പുതിയ വൈറസ് കുവൈത്തിലും യു.എ.ഇയിലും സ്ഥിരീകരിച്ചെങ്കിലും ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.