മുംബൈ ആസ്ഥാനമായി ദേശീയ ഓഫീസും കേരളത്തില്‍ കോട്ടയം ആസ്ഥാനമായി സംസ്ഥാന കമ്മിറ്റി ഓഫീസും പ്രവര്‍ത്തിക്കുന്ന ദേശീയ ഹൈന്ദവ സംഘടനയായ ഭാരതി സംസ്‌കൃതി സുരക്ഷാ ഫൗണ്ടേഷന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. സ്റ്റാച്യു സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു സമീപമുള്ള പൂര്‍ണ്ണ ഓഡിറ്റോറിയത്തില്‍ വച്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ: മജേഷ് കാഞ്ഞിരപ്പള്ളി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് സുകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പുഷ്പാ ശശിധരന്‍, സംസ്ഥാന സെക്രട്ടറി രാമചന്ദ്രന്‍ സി എസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ സജന്‍ പി ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.