പട്ന : ബിഹാറിൽ എൻ.ഡി.എ തന്നെ അധികാരത്തിലേറുമെന്ന് അഭിപ്രായ സർവ്വേ. ടൈംസ് നൗ – സി വോട്ടർ അഭിപ്രായ സർവ്വേയിലാണ് എൻ.ഡി.എയുടെ വിജയം പ്രവചിക്കുന്നത്. ഏറ്റവും കൂടുതൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി നിതീഷ് കുമാർ തന്നെയാണെന്നും അഭിപ്രായ സർവ്വേ പ്രവചിക്കുന്നു.

243 സീറ്റുകളിൽ 147 എണ്ണം എൻ.ഡി.എ നേടുമെന്നാണ് സർവ്വേ ഫലം. ആർ.ജെ.ഡി – കോൺഗ്രസ് സഖ്യത്തിന് 87 സീറ്റുകൾ ലഭിച്ചേക്കുമെന്നും , എൽ.ജെപിക്ക് 9 സീറ്റുകൾ ലഭിക്കുമെന്നുമാണ് പ്രവചനം. ഒക്ടോബർ 1 മുതൽ 23 വരെ വിവിധ മണ്ഡലങ്ങളിലാണ് അഭിപ്രായ സർവ്വേ നടന്നത്.

57 സീറ്റുകൾ ചെറിയ ഭൂരിപക്ഷത്തിലായിരിക്കും വിജയിയെ നിർണ്ണയിക്കുകയെന്നും സർവ്വേയിൽ പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം ചൂടുപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകഴിഞ്ഞു.