ചെന്നൈ: തമിഴ്​നാട്ടിലെ കൃഷ്​ണഗിരി ജില്ലയില്‍ മുത്തൂറ്റ്​ ഫിനാന്‍സി​െന്‍റ ഹൊസൂര്‍ ശാഖയില്‍നിന്ന്​ പട്ടാപ്പകല്‍ തോക്ക്​ കാണിച്ച്‌​ ഭീഷണിപ്പെടുത്തി ജീവനക്കാരെ കെട്ടിയിട്ട്​ 7.41 കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ചു. ഹൊസൂര്‍ ബസ്​സ്​റ്റാന്‍ഡിന്​ സമീപം ജനത്തിരക്കേറിയ ബഗലൂര്‍ റോഡിലെ കെട്ടിടത്തില്‍ ഒന്നാം നിലയിലുള്ള സ്​ഥാപനത്തില്‍ വെള്ളിയാഴ്​ച രാവിലെ പത്തിനാണ്​ സംഭവം​.

ആറംഗ സായുധ മുഖംമൂടി സംഘം ശാഖ മാനേജര്‍ ഉള്‍പ്പെടെ നാല്​​ ജീവനക്കാരെ തോക്കും കത്തികളും ​ കാണിച്ച്‌​ ഭീഷണിപ്പെടുത്തി ​ആക്രമിക്കുകയായിരുന്നു. ജീവനക്കാരെ മര്‍ദിച്ച്‌ ​കൈകാലുകള്‍ കെട്ടിയിട്ട്​ വായില്‍ പ്ലാസ്​റ്റര്‍ ഒട്ടിച്ചു. പിന്നീട്​, താക്കോലുകള്‍ കൈക്കലാക്കി ലോക്കറുകള്‍ കൊള്ളയടിച്ച്‌​ സംഘം രക്ഷപ്പെടുകയായിരുന്നു.

മാനേജര്‍ ശ്രീനിവാസ രാഘവ, ജീവനക്കാരായ മാരുതി, പ്രശാന്ത്​, രാജേന്ദ്രന്‍ എന്നിവരാണ്​ ആക്രമണത്തിനിരയായത്​. 25,091 ഗ്രാം സ്വര്‍ണവും 96,000 രൂപയും നഷ്​ടപ്പെട്ടതായാണ്​ കണക്കാക്കുന്നത്​. സ്വര്‍ണാഭരണങ്ങള്‍ മൂന്ന്​ ബാഗുകളില്‍ നിറച്ച്‌​ പ്രതികള്‍ ബൈക്കുകളിലാണ്​ രക്ഷപ്പെട്ടത്​. പിന്നീട്​ വന്ന ചില ഉപഭോക്താക്കളാണ്​ ജീവനക്കാരെ രക്ഷിച്ചത്​.

പൊലീസ്​ പരിശോധന നടത്തുന്നു

എസ്​.പി ബണ്ടി ഗംഗാധറി​െന്‍റ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം സ്​ഥലത്ത്​ എത്തി. വിരലടയാള വിദഗ്​ധര്‍ പരിശോധന നടത്തി. സ്​ഥാപനത്തിനകത്തും പുറത്തുമുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ്​ ശേഖരിച്ചിട്ടുണ്ട്​.

വടക്കേ ഇന്ത്യയില്‍നിന്നെത്തിയ കൊള്ളസംഘമാണ്​ സംഭവത്തിന്​​ പിന്നിലെന്നാണ്​ പൊലീസ്​ നിഗമനം. ജീവനക്കാരെയും ചോദ്യം ചെയ്​തു. പ്രതികളെ പിടികൂടാന്‍ അഞ്ച്​ പ്രത്യേക പൊലീസ്​ ടീമുകളെ നിയോഗിച്ചതായി എസ്​.പി അറിയിച്ചു.

ഇതിനിടെ സ്വര്‍ണം പണയംവെച്ച ഇടപാടുകാര്‍ സ്​ഥാപനത്തിനു​ മുന്നില്‍ തടിച്ചുകൂടി ബഹളംവെച്ചത്​ സംഘര്‍ഷത്തിനിടയാക്കി. പൊലീസ്​ ഇട​െ​പട്ട്​ ഇവരെ ആശ്വസിപ്പിച്ച്‌​ പറഞ്ഞയക്കുകയായിരുന്നു