തിരുവനന്തപുരം: കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ ഇടപെട്ട് ഉമ്മന്‍ചാണ്ടി. കെ. വി തോമസുമായി ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ച്‌ നാളെ ചേരുന്ന കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കെ. വി തോമസ് മറുപടി നല്‍കി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചത് മുതല്‍ കെ. വി തോമസ് ഇടഞ്ഞു നില്‍ക്കുകയാണ്. കെ. വി തോമസിന് മാന്യമായ പരിഗണന നല്‍കുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ കെ. വി തോമസിനെ എല്‍ഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയും രംഗത്തെത്തി. ഇതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഇടപെടലുണ്ടായത്.