ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ്​ ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്​ജന്‍ ഗൊഗോയിക്ക്​ ഇസഡ്​ പ്ലസ്​ വി.ഐ.പി സുരക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍. 66കാരനായ ഗൊഗോയിക്ക് സി.ആര്‍.പി.എഫിന്‍റെ സായുധ കമാന്‍ഡോകള്‍ സംരക്ഷണം നല്‍കും.

നിലവില്‍ രാജ്യസഭ അംഗമായ ഇദ്ദേഹത്തിന്​ ഡല്‍ഹി പൊലീസാണ്​ സുരക്ഷ ഒരുക്കിയിരുന്നത്​. 2019 നവംബറിലാണ്​ ഇദ്ദേഹം സുപ്രീം കോടതിയില്‍നിന്ന്​ വിരമിക്കുന്നത്​. അതിനുശേഷമാണ്​ രാജ്യസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്നത്​. സി.‌ആര്‍.‌പി.‌എഫ് നിലവില്‍​ സുരക്ഷയൊരുക്കുന്ന 63ാമത്തെ വ്യക്​തിയാണ്​ ഗൊഗോയി.