ന്യൂഡല്‍ഹി: പ്രശസ്ത ഭജന്‍ ഗായകന്‍ നരേന്ദ്ര ചഞ്ചല്‍ (80) അന്തരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അന്ത്യം.ഏകദേശം മൂന്ന് മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം .

നിരവധി കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട് .ബോബി, ആഞ്ചാനേ തുടങ്ങിയ നിരവധി ചിത്രങ്ങളിലും നരേന്ദ്ര ചഞ്ചല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നരേന്ദ്രചഞ്ചല്‍ ആലപിച്ച കൊറോണ ഭജനും ഏറെ ശ്രദ്ധ നേടിയിരുന്നു.

ചഞ്ചലിന്റെ മരണത്തില്‍ പ്രധാനമന്ത്രി മോദി, ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്, സൂഫി ഗായകന്‍ മാസ്റ്റര്‍ സലീം തുടങ്ങിയവര്‍ ട്വിറ്ററിലൂടെ അനുശോചനമര്‍പ്പിച്ചു.