ബെയ്ജിംഗ്: ലോകത്തെ ആദ്യത്തെ കോവിഡ് ലോക്ക്ഡൗണിന് ജനുവരി 23 ന് ഒരു വര്‍ഷം തികയുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടെന്നു കരുതുന്ന ചൈനയിലെ വുഹാനിലായിരുന്നു 2020 ജനുവരി 23 ന് ലോകത്തെ ആദ്യത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആ സമയം വുഹാനിലെ കടുത്ത നിയന്ത്രണങ്ങള്‍ കണ്ട് ലോകം ഞെട്ടി. ജനുവരി അവസാനം മുതല്‍ ജൂണ്‍ വരെ അതിര്‍ത്തികളെല്ലാം അടച്ച് വുഹാന്‍ ഒറ്റപ്പെട്ടു.
രാജ്യത്തിനുള്ളിലെ ഏകാന്ത തുരുത്തായി വുഹാന്‍ മാറി. ഈ അടച്ചിടല്‍ അപ്പോഴത്തെ അടിയന്തര സാഹചര്യം ആവശ്യപ്പെട്ടതായിരുന്നെങ്കിലും പിന്നീട് കോവിഡിനെ അകറ്റിനിര്‍ത്താനുള്ള ഏറ്റവും വിജയകരമായ മാര്‍ഗമായി മാറി. ഈ ഒരുവര്‍ഷത്തിനുള്ളില്‍ ചൈന വൈറസിനെ ഫലപ്രദമായി നിയന്ത്രിച്ചതായാണ് കാണുന്നത്.
2019 ന്റെ അവസാനം തന്നെ വുഹാനില്‍ ഒരു അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് അവഗണിച്ച അധികൃതര്‍ ചൈനീസ് പുതുവത്സരത്തോടനുബന്ധിച്ച് ആളുകളെ സ്വന്ത്രമായിവിട്ടു. ലോകാരോഗ്യ സംഘടന പിന്നീട് ഈ നടപടിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രശ്നം ബോധ്യപ്പെട്ടതോടെ ചൈന കൃത്യമായി ഇടപെടുകയും രോഗം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ജനുവരി 23 ന് വുഹാനിലെ തെരുവുകള്‍ നിശബ്ദമായി. ഏകദേശം 11 ദശലക്ഷം ആളുകളെ ക്വാറന്റൈന് വിധേയമായി. മാസ്കും സാമൂഹിക അകലവും നിര്‍ബന്ധമായി. രോഗികള്‍ വര്‍ധിച്ചതോടെ ദിവസങ്ങള്‍കൊണ്ട് വലിയ ആശുപത്രികള്‍ നിര്‍മിച്ച് ചൈന വീണ്ടും ലോകത്തെ ഞെട്ടിച്ചു.