ജനുവരി 11 നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ആദ്യ ചിത്രങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി വ്യാജ ചിത്രങ്ങള്‍ പലതും പ്രചരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അനുഷ്കയോ കോഹ്ലിയോ കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. കുഞ്ഞിന്റെ സ്വകര്യതയെ മാനിക്കണമെന്നും ശരിയായ സമയത്ത് കുഞ്ഞുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുമെന്നും ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കള്‍ ആയതിനു ശേഷം കോഹ്ലിയും അനുഷ്കയും ഒന്നിച്ച്‌ മാധ്യമങ്ങളെ കണ്ടിരുന്നുമില്ല. ഇപ്പോള്‍ ആദ്യമായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള‍് പുറത്തു വന്നിരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായാണ് അനുഷ്കയും കോഹ്ലിയും പൊതു ഇടത്ത് പ്രത്യക്ഷപ്പെടുന്നത്.

വ്യാഴാഴ്ച്ച മുംബൈയില്‍ ക്ലിനിക്കില്‍ എത്തിയ താരദമ്ബതികളുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബ്ലാക്ക് ടി ഷര്‍ട്ടും പാന്റുമാണ് കോഹ്ലിയുടെ വേഷം. ഡെനിം വേഷത്തില്‍ സന്തോഷവിതായി അനുഷ്കയും ഒപ്പമുണ്ട്. അതേസമയം, ചിത്രത്തില്‍ താരങ്ങളുടെ കുഞ്ഞ് ഒപ്പമില്ല. കുഞ്ഞ് എവിടെ എന്നാണ് ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.