ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച്‌ ഇംഗ്ലണ്ട്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശ്രീലങ്കന്‍ പര്യടനത്തില്‍ വിശ്രമം അനുവദിച്ചിരുന്ന ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ടീമില്‍ മടങ്ങി എത്തി. കുഞ്ഞിന്‍്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന റോറി ബേണ്‍സും ടീമില്‍ തിരികെ എത്തിയിട്ടുണ്ട്.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് ടീമില്‍ ഉണ്ടായിരുന്ന സാം കറന്‍, ജോണി ബെയര്‍സ്റ്റോ, മാര്‍ക്ക് വുഡ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. പാകിസ്താനെതിരായ പരമ്ബരക്കിടെ പരുക്കേറ്റ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇന്ത്യക്കെതിരെയും കളിക്കില്ല. പരുക്ക് മാറുന്നതിനനുസരിച്ച്‌ താരം ടീമിലെത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.