മ​നാ​മ: കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി സ​ലൂ​ണു​ക​ളി​ലും ബ്യൂ​ട്ടി പാ​ര്‍ല​റു​ക​ളി​ലും പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ന്‍സ്പെ​ക്​​ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി റ​ജാ അ​സ്സു​ലൂം വ്യ​ക്ത​മാ​ക്കി. ബാ​ര്‍ബ​ര്‍ ഷോ​പ്പു​ക​ള്‍, ലേ​ഡീ​സ് ബ്യൂ​ട്ടി പാ​ര്‍ല​റു​ക​ള്‍, ഫി​റ്റ്ന​സ് കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ ഇ​ട​ക്കി​ടെ പ​രി​ശോ​ധ​ന ന​ട​ത്തും. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന.

നി​യ​മം തെ​റ്റി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ ലം​ഘ​നം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും സ്ഥാ​പ​ന ഉ​ട​മ​ക​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍ശ​ന​മാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി​യ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടി​യാ​ണ് ന​ട​പ​ടി​ക​ളെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.