മൂവാറ്റുപുഴ : പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍, പിന്നീട് നാടുവിട്ട യുവതിയുടെ സഹോദരിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും മൂവാറ്റുപുഴയില്‍നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് റംസി ആത്മഹത്യ ചെയ്തത്.

മരിച്ച യുവതിക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധ കൂട്ടായ്മയിലെ അംഗത്തിനൊപ്പമാണ് സഹോദരി നാടുവിട്ടത്. ഇരുവരെയും മൂവാറ്റുപുഴയില്‍നിന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരി ആന്‍സിയെയാണു സമരത്തിനു നേതൃത്വം നല്‍കിയ നെടുമങ്ങാട് സ്വദേശിയായ അഖിലിനൊപ്പം (19) പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇരുവരും മുവാറ്റുപുഴയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആന്‍സിയെ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.