കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഇന്നലെ 570 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റവരുടെ എണ്ണം 159,834 ആയി ഉയര്‍ന്നിരിക്കുകയാണ്. 406 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 152,826 ആയി ഉയര്‍ന്നിരിക്കുന്നു. ചികിത്സയില്‍ 6,057 പേരും തീവ്ര പരിചരണത്തില്‍ 51 പേര് കഴിയുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,712 പരിശോധനകളാണ് ഇന്നലെ നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,436,192 ആയി .