ഇ​രി​ട്ടി: യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ലി​ന്‍​ഡ ജ​യിം​സി​നെ മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​ടു​ക്കാ​പ്പാ​ലം വാ​ര്‍​ഡി​ലെ മു​ട​ക്കോ​ഴി പോ​ളി​ങ്​ ബൂ​ത്തി​ല്‍​നി​ന്ന്​ ബ​ല​മാ​യി ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ബൂ​ത്തി​ല്‍ യു​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ചീ​ഫ് ഏ​ജ​ന്‍​റും സ്​​ഥാ​നാ​ര്‍​ഥി​യും ഇ​രു​ന്ന​തോ​ടെ​യാ​ണ് എ​ല്‍.​ഡി.​എ​ഫ് ഏ​ജ​ന്‍​റു​മാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.

ര​ണ്ടു​പേ​ര്‍ ഇ​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന്് പ​റ​ഞ്ഞ് എ​ല്‍.​ഡി.​എ​ഫ് ഏ​ജ​ന്‍​റു​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു. ഇ​ത് ഏ​റെ നേ​രം ഒ​ച്ച​പ്പാ​ടി​നും ബ​ഹ​ള​ത്തി​നും ഇ​ട​യാ​ക്കി. പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍ ജി​ല്ല വ​ര​ണാ​ധി​കാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​ന​ത്തി​ന് തീ​ര്‍​പ്പു​ണ്ടാ​ക്കി. ഒ​രാ​ള്‍​ക്ക് ഇ​രി​ക്കാ​മെ​ന്ന് പ്രി​സൈ​സി​ങ് ഓ​ഫി​സ​ര്‍ പ​റ​ഞ്ഞു. ഇ​തോ​ടെ ലി​ന്‍​ഡ​യു​ടെ ചീ​ഫ് ഏ​ജ​ന്‍​റ് റോ​ജ​സ് ​െസ​ബാ​സ്​​റ്റ്യ​ന്‍ ബൂ​ത്തി​ലി​രു​ന്നു. സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഉ​ള്‍​പ്പെ​ടെ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

ഈ ​ബൂ​ത്തി​ല്‍ കാ​ലാ​കാ​ല​മാ​യി യു.​ഡി.​എ​ഫ് ഏ​ജ​ന്‍​റു​മാ​ര്‍ ഇ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നി​ല്ല. ബൂ​ത്തി​ലി​രു​ന്ന റോ​ജ​സി​ന് സു​ര​ക്ഷ ന​ല്‍​കാ​നും ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്.​പി ഡോ. ​ന​വ​നീ​ത് ശ​ര്‍​മ നി​ര്‍​ദേ​ശം ന​ല്‍​കി.