ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി മുന്‍ ക്രിക്കറ്റ് താരവും ഡല്‍ഹിയിലെ ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍ ഒരു കോടി രൂപ സംഭാവന നല്‍കി. എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നമായ അയോധ്യയിലെ മഹത്തായ രാമക്ഷേത്ര നിര്‍മാണത്തിന് തന്റെയും കുടുംബത്തിന്റെയും സംഭാവന കൈമാറിയതായി ഗംഭീര്‍ പറഞ്ഞു.

‘മഹത്തായ രാമക്ഷേത്രം എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നമാണ്. ദീര്‍ഘകാലമായുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. ഇത് ഐക്യത്തിനും സമാധാനത്തിനും വഴിയൊരുക്കും. ഈ യജ്ഞത്തില്‍ എന്റേയും കുടുംബത്തിന്റെയും ചെറിയ സംഭാവന നല്‍കി’യതായും ഗംഭീര്‍ പറഞ്ഞു.