നടന്‍ ടൊവിനോ തോമസിന്റെ ജന്മദിനമാണിന്ന്. നിരവധി പേരാണ് ടൊവിനോയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്. ജന്മദിനത്തില്‍ ടൊവിനോയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.
അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്മാരായ മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ പങ്കുവെച്ചു
അന്വേഷണങ്ങളുടെ കഥയല്ല. അന്വേഷകരുടെ കഥ. എന്നാണ് സിനിമയുടെ ടാഗ്ലൈന്‍.ആദം ജോണ്‍, കടുവ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ജിനു വി. എബ്രഹാം ആണ് ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.
ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. പ്രശസ്ത തമിഴ് സംഗീതഞ്ജന്‍ സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തില്‍ സംഗീതസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’.