പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌.

മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നു.

രണ്ടാം ഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എ മാര്‍ക്കും വാക്സിന്‍ നല്‍കുമെന്നാണ് സൂചന.
ആദ്യഘട്ട കോവിഡ് പ്രതിരോധ വാക്സിനേഷന്‍ രാജ്യവ്യാപകമായി തുടങ്ങിയിരുന്നു. ആരോ​ഗ്യപ്രവര്‍ത്തകരടക്കമുള്ള കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കിയത്.