കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഭീഷണി മുഴക്കിയ തൃണമൂല്‍ നേതാവും മുന്‍ സംസ്ഥാന ഗതാഗത മന്ത്രിയുമായിരുന്ന മദന്‍ മിത്രയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്. ബംഗാള്‍ ആവശ്യപ്പെട്ടാല്‍ ബിജെപിയെ കീറിമുറിക്കുമെന്നും തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇല്ലെങ്കില്‍ തന്റെ കൈത്തണ്ട മുറിക്കുമെന്നും മദന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആര് ആരെയാണ് കീറിമുറിക്കാന്‍ പോകുന്നതെന്ന് കാണാമെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു. വെറുതെയുള്ള സംസാരം വിലപ്പോവില്ലെന്നും ഏറെക്കാലമായുള്ള മമത സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ നിന്ന് രക്ഷനേടാനാണ് ബംഗാളിലെ ജനങ്ങള്‍ ബിജെപിയില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് ജനപിന്തുണ ലഭിക്കുന്നത് തടയാന്‍ വേണ്ടിയാണ് തൃണമൂല്‍ നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ദിലീപ് ഘോഷ് ചൂണ്ടിക്കാട്ടി.