ന്യൂഡല്‍ഹി: വിജയദശമി ദിനത്തില്‍ ആശംസകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാജ്യത്തെ ജനങ്ങള്‍ക്ക് വിജയദശമി ദിനാശംസകള്‍ നേരുന്നതായി ഇരുവരും അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു വിജയദശമി ആശംസ ഇരുവരും പങ്കുവെച്ചത്.

ദസറ ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഈ ഉത്സവം തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ പ്രതീകമാണ്. സന്തോഷത്തിന്റെ ഈ ഉത്സവം പകര്‍ച്ചവ്യാധിയുടെ ദോഷഫലങ്ങളില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുകയും അവര്‍ക്ക് സമ്പത്തും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ’. രാഷ്ട്രപതി ആശംസിച്ചു.

‘വിജയദശമി ദിനത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍. തിന്മയുടെ മേല്‍ നന്മയുടെ വിജയവും അസത്യത്തിന് മേല്‍ സത്യത്തിന്റെ വിജയവും ആഘോഷിക്കുന്ന ഈ ദിനം എല്ലാവരുടെയും ജീവിതത്തില്‍ പ്രചോദനമാകട്ടെ’. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.