ബെംഗളൂരുവില്‍ മകനെ കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയ പിതാവ് അറസ്റ്റില്‍.മകന്‍ എപ്പോഴും സ്വത്തിനു വേണ്ടി പ്രശ്നം ഉണ്ടാക്കുമായിരുന്നു എന്നും അമ്മയെ തല്ലുമായിരുന്നു എന്നും പിതാവ് ബിവി കേശവ പറയുന്നു. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് മകനെ കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയത്.

ജനുവരി 12ന് മകനെ കാണാനില്ലെന്ന് പിതാവ് തന്നെ പൊലീസില്‍ പരാതിപ്പെട്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ജനുവരി 10 മുതല്‍ കൗശലിനെ കാണാനില്ലെന്നായിരുന്നു ബിസിനസുകാരനായ കേശവയുടെ പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എലിമല്ലപ്പ തടാകത്തില്‍ നിന്ന് കൗശല്‍ പ്രസാദിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടത്തി.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് വാഹന ഉടമകളുടെ വിവരങ്ങളും കണ്ടെത്തി. തുടര്‍ന്ന് നവീന്‍ കുമാറും മറ്റൊരു ആളും ചേര്‍ന്ന് വാങ്ങിയ വാഹനം ആണ് ഇതെന്ന് മനസ്സിലാക്കിയ പൊലീസ് ഇവരെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തി. 3 ലക്ഷം രൂപ നല്‍കി പിതാവ് തന്നെയാണ് മകനെ കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയതെന്ന് ഇവര്‍ മൊഴി നല്‍കി.