തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ തുല്യതാ പരീക്ഷയും സപ്ലിമെന്ററി പരീക്ഷയും ഒന്നാം വര്‍ഷ തുല്യതാ പരീക്ഷയും മേയ് 3 മുതല്‍ 8 വരെ നടക്കും. ഒന്നാം വര്‍ഷത്തിന് 600 രൂപയും രണ്ടാം വര്‍ഷത്തിന് (പ്രാക്ടിക്കല്‍ ഇല്ലാത്ത കോമ്ബിനേഷന്‍) 600 രൂപയുമാണ് ഫീസ്.

രണ്ടാം വര്‍ഷം (പ്രാക്ടിക്കലുള്ള കോമ്ബിനേഷന്‍) 700 രൂപയും പേപ്പര്‍ ഒന്നിന് 500 രൂപ വീതവുമാണ്. ഫീസടയ്ക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 5. 20 രൂപ പിഴയോടെ മാര്‍ച്ച്‌ 9 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 12 വരെയും ഫീസടയ്ക്കാം.