തിരുവനന്തപുരം: ( 21.01.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത്സരിക്കുന്നതിനു പകരം പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നും സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിക്കാമെന്നാണ് ദേശീയ നേതൃത്വം നല്‍കിയ മറുപടി.

മറ്റു സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റും മത്സരിക്കുന്നതാണ് ബിജെപിയില്‍ സാധാരണ കീഴ്‌വഴക്കം. കേന്ദ്രമന്ത്രി വി മുരളീധരന്‍, നടന്‍ സുരേഷ്മ ഗോപി, കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ ഉള്‍പ്പെടെ നേതൃനിര മത്സരിക്കാനിറങ്ങുമ്ബോള്‍ സംസ്ഥാന പ്രസിഡന്റും മത്സരിച്ചാല്‍ പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാകില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. മഞ്ചേശ്വരത്തോ കോന്നിയിലോ ആയിരുന്നു സുരേന്ദ്രന്‍ മത്സരിക്കാനിടയുണ്ടായിരുന്നത്.