മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ര്‍​ക്കു​ന്നം ഇ.​ഇ.​സി മാ​ര്‍​ക്ക​റ്റ്, കീ​ച്ചേ​രി​പ്പ​ടി, പോ​സ്​​റ്റ്​ ഓ​ഫി​സ് ജ​ങ്​​ഷ​നു​ക​ളി​ലെ തൊ​ഴി​ല്‍ ഇ​ട​പാ​ട്​ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കു​ന്നു.

സ​മൂ​ഹ അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​തെ​യു​മു​ള്ള കൂ​ടി​ച്ചേ​ര​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. രാ​വി​ലെ അ​ഞ്ചു മു​ത​ല്‍ എ​ട്ടു​വ​രെ​യാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​വ​ര്‍ കൂ​ട്ടം കൂ​ടു​ന്ന​ത്. പ്ര​ഭാ​ത സ​വാ​രി​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കും ഇ​ത്​ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്ന്​ ഭീ​തി​യു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ചാ​ണ് ഒ​ത്തു​ചേ​ര​ല്‍. ന​ഗ​ര​സ​ഭ​യും പൊ​ലീ​സും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മൂ​വാ​റ്റു​പു​ഴ പൗ​ര​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍​റ്​ മു​സ്ത​ഫ കൊ​ല്ലം​കു​ടി, സെ​ക്ര​ട്ട​റി ജി​ജോ പാ​പ്പാ​ലി​ല്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ക​ര്‍​ത്ത, പ​രീ​ത് ഇ​ഞ്ച​ക്കു​ടി, വി.​എ. കു​ഞ്ഞു​മു​ഹ​മ്മ​ദ്, ബെ​ന്നി നി​ര്‍​മ​ല, സി​ല്‍​ജോ ക​ടാ​തി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.