കാബൂള്‍: കാബൂളില്‍ നടന്ന ചാവേറാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപം ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ വിദ്യാര്‍ഥികളും മരണപ്പെട്ടു.

ഉന്നതവിദ്യാഭ്യാസ പരിശീലനങ്ങള്‍ നല്‍കുന്ന പ്രദേശത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ചാവേര്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ഇയാളെ തടഞ്ഞു. തുടര്‍ന്നാണ് സ്‌ഫോടനം നടന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആക്രമണത്തില്‍ 57 പേര്‍ക്ക് ​ഗുരുതരമായി പരിക്കേറ്റു. ആക്രമണം നടത്തിയത് ഭീകര സംഘടനയായ ഐഎസ് ആണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.