നോര്‍വെയില്‍ ഫൈസര്‍ വാക്‌സിന്‍ കുത്തിവയ്പില്‍ മരിച്ചവരുടെ എണ്ണം 30 ആയി.മരിച്ചവരില്‍ മുഴുവന്‍ പേരും വൃദ്ധരാണെന്നാണ് റിപ്പോര്‍ട്ട് . അതേസമയം വാക്‌സിന്‍ സ്വീകരിച്ചതുമൂലം രോഗികള്‍ മരിച്ചത് വാക്‌സിന്‍ ഫലപ്രദമല്ലെന്ന നിഗമനത്തിലെത്താന്‍ പര്യാപ്തമല്ലെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു.

നോര്‍വെയുടെ പ്രത്യേക സംവിധാനവുമായി ബന്ധപ്പെട്ടതാണ് ഇതെന്നാണ് വിശദീകരണം. നോര്‍വെയില്‍ ഇതുവരെ 45,000 പേരാണ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്ന് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.

അതേ സമയം ഫൈസര്‍ വാക്‌സിന്റെ സാങ്കേതികവിദ്യ ആദ്യമായാണ് മനുഷ്യരില്‍ പ്രയോഗിക്കുന്നത്. എംആര്‍എന്‍എ(മെസഞ്ചര്‍ആര്‍എന്‍എ) എന്ന സാങ്കേതികവിദ്യയനുസരിച്ച്‌ സാര്‍സ് വൈറസിന്റെ ഒരു ഭാഗം മനുഷ്യസെല്ലുകളിലേക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്. ഇത് വൈറസിനെതിരായ പ്രതിരോധം ശരീരത്തിനുള്ളിലുണ്ടാക്കും. അത് രോഗബാധയെ പ്രതിരോധിക്കും. ഈ പ്രതിരോധം കുത്തിവയ്‌പെടുക്കുന്ന വ്യക്തിയില്‍ ചില പ്രതികരണങ്ങളുണ്ടാക്കും. ഇത് ചിലരില്‍ ഗുരുതരമായ അവസ്ഥ സൃഷ്ടിക്കും. ഇത് താങ്ങാനാവാത്തവരാണ് മരിക്കുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി.