ന്യൂഡല്‍ഹി: ടിക്രിയിലെ കര്‍ഷക സമര വേദിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ഹരിയാനയില്‍ നിന്നുള്ള ജയ് ഭഗവാന്‍ റാണ ആണ് ജീവനൊടുക്കിയത്. ടിക്രിയില്‍ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കര്‍ഷകനാണ് റാണ.

അതേസമയം സമരം പിന്‍വലിച്ചാല്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഒന്നര വര്‍ഷം വരെ നിര്‍ത്തിവയ്ക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും. അതോടൊപ്പം സുപ്രീം കോടതി രൂപീകരിച്ച വിദ​ഗ്ദ്ധ സമിതി ഇന്ന് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തും.