ഫെബ്രുവരി 1 ന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ സെക്ഷന്‍ 80 സി പ്രകാരമുള്ള ആദായനികുതി ഇളവ് പരിധി 1.5 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, വ്യക്തിഗത ആദായനികുതി സ്ലാബുകള്‍ കേന്ദ്രം തൊടില്ലെന്നാണ് വിവരം. ഇന്‍‌കം ടാക്സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു സ്രോതസ്സില്‍ നിന്ന് ബിസിനസ് ടുഡേയ്ക്ക് ലഭിച്ച വിവരമാണിത്. ഇളവ് പരിധിയെക്കുറിച്ച്‌ ചര്‍ച്ച നടന്നിട്ടുണ്ടെന്നും അവ നാലഞ്ചു വര്‍ഷത്തിലേറെയായി തുടരുന്ന ചര്‍ച്ചയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

വ്യക്തിഗത ആദായനികുതിയിലെ ഇളവ് പരിധിയിലെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സമ്പാദ്യത്തിന് 1.5 ലക്ഷം രൂപ നികുതി ഇളവ് പരിധി പുന:ക്രമീകരിക്കാന്‍ സാധ്യതയുണ്ട്. ഇത് രണ്ട് ലക്ഷം രൂപ വരെ ഉയരുമെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ബിസിനസ് ടുഡേയ്ക്ക് ലഭിച്ച വിവരം.

കൊവിഡ് -19 മഹാമാരി മൂലം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍, സാധാരണ നികുതിദായകന് ആശ്വാസം നല്‍കുന്നത് അത്ര എളുപ്പമല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗാര്‍ഹിക സമ്പാദ്യത്തിനും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ഒരു ഉത്തേജനം നല്‍കുന്നതിനായി വ്യക്തിഗത ആദായനികുതിയില്‍ മറ്റ് ചില ഇളവുകള്‍ പുനര്‍നിര്‍മ്മിച്ചേക്കാം. വരുമാനത്തിന് നികുതി ആനുകൂല്യം ലഭിക്കുന്നതിനുള്ള സേവിംഗ്സ് ഉപകരണത്തിന്റെ മിശ്രിതവും പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു

ഭവനവായ്പയ്ക്കുള്ള പലിശയുമായി ബന്ധപ്പെട്ട ബജറ്റ് ചര്‍ച്ചകളില്‍ പ്രധാനമായും വന്ന ഒന്ന് പ്രധാന നികുതി ഇളവാണ്. വരാനിരിക്കുന്ന ബജറ്റില്‍ സര്‍ക്കാര്‍ ഭവനവായ്പയ്ക്ക് പലിശയുടെ കിഴിവ് പരിധി വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. സെക്ഷന്‍ 80 ഡി പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും പുന:ക്രമീകരിച്ചേക്കാം. അതിനാല്‍ ആളുകള്‍ക്ക് ഉയര്‍ന്ന കിഴിവ് അവകാശപ്പെടാം. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ നിലവിലെ പരിധി 25,000 രൂപയാണ്.