കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തം അന്വേഷിക്കാന്‍ നിയോഗിച്ച സംഘത്തിന്റെ കാലാവധി രണ്ട് മാസം കൂടി വ്യോമയാന മന്ത്രാലയം നീട്ടി. കോവിഡ് പശ്ചാത്തലത്തില്‍ വിമാനത്തിന്റെ വിവിധ ഭാഗങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിക്കാന്‍ കാലതാമസമുണ്ട്.
ഇതിനാല്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ രണ്ട് മാസം കൂടി അനുവദിച്ചതായാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതോടെ, റിപ്പോര്‍ട്ട് വരാന്‍ വൈകുമെന്ന് വ്യക്തമായി.
അപകടം അന്വേഷിക്കാന്‍ നിയോഗിച്ച സംഘാംഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അഞ്ചംഗ സംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. സംഘത്തിലെ സീനിയര്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ മുകുള്‍ ഭരദ്വാജാണ് എത്തിയത്.