റഹ്‌മാന്‍ നായകനാവുന്ന പുതിയ മലയാള സിനിമയുടെ ടൈറ്റില്‍ പുറത്ത്. യുവ താരങ്ങളായ ടൊവിനോ തോമസും സണ്ണി വെയിനുമാണ് ചിത്രത്തിന്റെ പേര് തങ്ങളുടെ സോഷ്യല്‍ മീഡിയകളിലൂടെ പ്രഖ്യാപിച്ചത്. സമാറ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം കശ്മീരില്‍ തുടങ്ങി

പുതുമുഖമായ ചാള്‍സ് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറന്‍സിക് ആധാരമായുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് പ്രമേയം. കഥാപരമായും സാങ്കേതികമായും ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള സമാറ ബഹുഭാഷാ ചിത്രം കൂടിയാണ്.

മൂത്തോനിലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, വീര്‍ ആര്യന്‍, ശബരീഷ് വര്‍മ്മ , ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇത് കൂടാതെ ഭരതും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം- സിനു സിദ്ധാര്‍ത്ഥ്, എഡിറ്റിങ്- അയൂബ് ഖാന്‍, സംഗീത സംവിധാനം- ദീപക് വാര്യര്‍, കലാ സംവിധാനം- രഞ്ജിത്ത് കോത്താരി എന്നിവരാണ് അണിയറ സാങ്കേതിക വിദഗ്ധരില്‍ പ്രധാനികള്‍. പീക്കോക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം. കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.