കോട്ടയം: മുണ്ടക്കയത്ത് വയോധികരായ മാതാപിതാക്കളെ മകന്‍ ഭക്ഷണം നല്‍കാതെ പൂട്ടിയിട്ടതായി പരാതി. അച്ഛന്‍ മരിച്ചു, ‘അമ്മ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലേക്ക് അയല്‍വാസികള്‍ വരാതിരിക്കാനായി റെജി നായയെ കാവല്‍നില്‍ത്തിയിരുന്നു. മാതാപിതാക്കള്‍ കിടക്കുന്ന കട്ടിലില്‍ മകന്‍ പട്ടിയെ കെട്ടിയിട്ടിരുന്നു.

സംഭവത്തില്‍ അസ്വഭാവിക മരണത്തില്‍ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മുണ്ടക്കയം സിഐ പറഞ്ഞു. സംഭവത്തില്‍ ഇളയ മകന്‍ റെജിയെ പൊലീസ് തെരയുകയാണ്. ഇവരുടെ മൂത്തമകന്‍ 15 കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്.
ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത്ഷായുടെ പിന്‍ഗാമിയായി ജെപി നദ്ദ എത്തിയിട്ട് ഒരു വര്‍ഷം: ബിജെപിയ്ക്ക് ഉണ്ടായ മാറ്റങ്ങള്‍ ഇവ

ആശാ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച പൊലീസും ജനപ്രതിനിധികളും എത്തിയാണ് വൃദ്ധ ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ ചികിത്സയിലിരിക്കെയാണ് പൊടിയന്‍ മരിച്ചത്.