ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,129 പുതിയ കേസുകളും, 578 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 78,64,811 ആയിരിക്കുകയാണ്.

രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കൊറോണ ബാധിതരുടെ എണ്ണം കുറയുന്നത്. രാജ്യത്തെ കൊറോണ മുക്തി നിരക്ക് 90 ശതമാനം കടന്നു. രോഗമുക്തി നേടിയവർ 70,78,123 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62,077 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്.

നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 6,68,154 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ കൊറോണ മരണം 1,18,534 ആയി. കൊറോണ രോഗികളുടെ ദിനംപ്രതിയുള്ള എണ്ണത്തിൽ കേരളമാണ് ഒന്നാമത്.