ഐപിഎല്‍ 2021 താരലേലത്തിന് മുന്‍പായി ഫിഞ്ചിനേയും മോറിസിനേയും റിലീസ് ചെയ്ത് ആര്‍സിബി. 2020 എഡിഷന്‍ ഐപിഎല്ലിലെ 12 താരങ്ങളെ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു നിലനിര്‍ത്തി. ശിവം ദുബേ, ആരോണ്‍ ഫിഞ്ച്, ക്രിസ് മോറിസ് എന്നിവരെ ആര്‍സിബി ഇത്തവണ കൈവിട്ടു. 4.8 കോടിക്കാണ് ഫിഞ്ച് ആര്‍സിബിയില്‍ എത്തിയത്. 268 റണ്‍സ് മാത്രമാണ് താരം നേടിയത്.

10 കോടിക്ക് ബെംഗളൂരുവിലെത്തിയ മോറിസ് 11 വിക്കറ്റുകള്‍ വീഴ്ത്തുകയും 34 റണ്‍സെടുക്കുകയും ചെയ്തിരുന്നു. ഐപിഎല്‍ 2019ല്‍ ആര്‍സിബിയില്‍ എത്തിയ താരമാണ് ശിവം ദുബെ. ഐപിഎല്‍ 2020യില്‍ തിളങ്ങാന്‍ താരത്തിനായിരുന്നില്ല. 129 റണ്‍സും 4 വിക്കറ്റുകളും മാത്രമാണ് താരത്തിന് നേടാനായത്.