കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ സുവേന്ദു അധികാരിയും മമതയുമായുള്ള വാക്‌പ്പോര് തുടരുന്നു. ബിജെപി ടിക്കറ്റില്‍ നന്ദിഗ്രാമില്‍ നിന്ന് ആര് മത്സരിച്ചാലും അവരെ ജയിപ്പിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. നന്ദിഗ്രാമില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചതായി മമത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിക്ക് മുഴുവന്‍ പിന്തുണയുമായി അധികാരി രംഗത്തെത്തിയത്.

മമത വെറും 62,000 വോട്ടുകളില്‍ അഭയം പ്രാപിച്ചാണ് മത്സരിക്കുന്നത്. എന്നാല്‍ ജയ് ശ്രീറാം വിളിക്കുന്ന 2.13 ലക്ഷം ആളുകളുടെ പിന്തുണ തനിക്കുണ്ടെന്ന് സുവേന്ദു അധികാരി പറഞ്ഞു. നന്ദിഗ്രാമില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്ന ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.