ദുബൈ: ദുബൈയിലെ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള കോവിഡ് പി.സി.ആര് പരിശോധന കേന്ദ്രങ്ങളിലെ സേവനം ചൊവ്വാഴ്ചയോടെ നിര്‍ത്തലാക്കിയതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) അറിയിച്ചു. എന്നാല്‍, മുന്‍കൂട്ടി ബുക്കിങ് നടത്തിയോ നേരിട്ടെത്തിയോ പി.സി.ആര് പരിശോധന നടത്തുന്നതിന് വിപുലമായ സൗകര്യങ്ങളേര്പ്പെടുത്തിയിട്ടുള്ള പുതിയ കേന്ദ്രങ്ങളുടെ പട്ടികയും ഡി.എച്ച്.എ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ മാള്‍, അല്‍ നഖീല്‍ മാള്‍, മിര്‍ദിഫ് സിറ്റി സെന്റര്‍, അല്‍ ഹംരിയ പോര്‍ട്ട് മജ്ലിസ്, അല്‍ ഷബാബ് അല്‍-അഹ്ലി ക്ലബ് എന്നിവിടങ്ങളിലെ പരിശോധന കേന്ദ്രങ്ങളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
അതേസമയം, ദേര സിറ്റി സെന്റര്‍, മാള്‍ ഓഫ് എമിറേറ്റ്സ് എന്നിവിടങ്ങളില്‍ കോവിഡ് പി.സി.ആര് പരിശോധന തുടരും. മുന്‍കൂട്ടി ബുക്കിങ് നടത്തുന്നവര്‍ക്ക് അല്‍ റാഷിദിയ മജ്ലിസ്, ജുമൈറ 1 പോര്‍ട്ട് മജ്ലിസ്, അല്‍ നാസര്‍ ക്ലബ് എന്നീ കേന്ദ്രങ്ങളിലെത്തിയും കോവിഡ് പി.സി.ആര് പരിശോധനകള്‍ പൂര്‍ത്തിയാക്കാം.
ദുബൈയിലെ അഞ്ച് കേന്ദ്രങ്ങളില്‍ പി.സി.ആര് പരിശോധന നിര്‍ത്തി
