മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10,000 ക​വി​യു​ന്ന ആ​ദ്യ ന​ഗ​ര​മാ​യി രാ​ജ്യ​ത്തി​ന്‍റെ സാമ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ മും​ബൈ. ശ​നി​യാ​ഴ്ച അ​മ്പതി​ലേ​റെ രോ​ഗി​ക​ള്‍ മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ സം​ഖ്യ ആ​യി​രം ക​വി​ഞ്ഞ​ത്.

ശ​നി​യാ​ഴ്ച വ​രെ മും​ബൈ​യി​ല്‍ 10,016 പേ​രാ​ണ് കോ​വി​ഡ് മൂ​ലം മ​ര​ണ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച പു​തു​താ​യി 1,257 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​രെ ന​ഗ​ര​ത്തി​ല്‍ 2,50,061 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

മും​ബൈ​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കുമ്പോ​ഴും രോ​ഗ​മു​ക്തി നി​ര​ക്ക് കൂ​ടു​ത​ലാ​ണ്. 88 ശ​ത​മാ​ന​മാ​ണ് രോ​ഗ​മു​ക്തി നി​ര​ക്ക്.