കണ്ണൂര്‍: ജില്ലയില്‍ കൂളിങ് സ്റ്റിക്കറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു. രണ്ടുദിവസത്തിനിടെ 1,96,000 പിഴയീടാക്കി.
ചൊവ്വാഴ്ച മാത്രം 102 വാഹനങ്ങള്‍ പിടികൂടി. 66,500 രൂപ പിഴ ഈടാക്കി. ഓപറേഷന് സ്ക്രീന്‍ എന്ന പേരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ ഒരു എം.വി.ഐയും രണ്ട് എ.എം.വി.ഐമാരും അടങ്ങുന്ന ആറ് സംഘങ്ങളാണ് പങ്കെടുത്തത്.
വാഹനങ്ങളുടെ ഗ്ലാസുകളില്‍ മറച്ച കര്‍ട്ടനുകളും കൂളിങ് സ്റ്റിക്കറുകളും പിടികൂടി നടപടിയെടുത്തു. തിങ്കളാഴ്ച 1,29,500 രൂപ പിഴയീടാക്കിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരും.