ന്യൂഡല്‍ഹി : പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ 6.1 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യും . ചടങ്ങില്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമറും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ 2016 നവംബര്‍ 20 നാണ് പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് തുടക്കം കുറിക്കുകയുണ്ടായത്. 1.26 കോടി വീടുകളാണ് പദ്ധതിയുടെ കീഴില്‍ ഇതുവരെ നിര്‍മിച്ച്‌ നല്‍കിയത്. പദ്ധതിക്ക് കീഴില്‍ ഓരോ ഗുണഭോക്താവിനും 1.20 ലക്ഷം രൂപയാണ് ഗ്രാന്റായി ലഭിക്കുക.