ന്യൂയോര്‍ക്ക്: ലോകത്താകെമാനം കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു . വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 20,63,803 പേര്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ലോകത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നിരിക്കുകയാണ്.

ഇന്ത്യയില്‍ 1,05,96,442 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 13,000 ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1,94,201 പേര്‍ മാത്രമേ കോവിഡ് ചികിത്സയിലുള്ളു. 1,02,45,092 പേര്‍ രോഗമുക്തി നേടി.