റബ്ബറിന് 25 % ഇറക്കുമതി സെസ്സ് ഏർപ്പെടുത്തി റബ്ബർ കർഷകന് പ്രയോജനകരമായ പദ്ധതികളുമായി കേന്ദ്ര സർക്കാർ മുമ്പോട്ട് പോകുമ്പോൾ കർഷകന് അർഹമായ കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് കർഷക മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി. ആർ നായർ , കിസ്സാൻ സമ്മാന നിധിയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ കർഷക മോർച്ചയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച നമോ കിസ്സാൻ സമ്മാനദിവസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരണകാലത്താണ് കർഷകരെ ദ്രോഹിക്കുന്ന ആസിയാൻ കരാറിൽ ഒപ്പ് വച്ചതെന്ന കാര്യം കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അവർ ഓർക്കണം എന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കർഷക മോർച്ച ജില്ലാ അധ്യക്ഷൻ ജയപ്രകാശ് വാകത്താനം അധ്യക്ഷത വഹിച്ചു.

കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീ സുരേഷ് ഓടയ്ക്കൽ, ശ്രീ എൻ സി മോഹൻദാസ്, BJP സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. എം.ബി.രാജഗോപാൽ , മധ്യമേഖല ഉപാധ്യക്ഷൻ ശ്രീ. എൻ പി കൃഷ്ണകുമാർ , സംസ്ഥാന സമിതി അംഗം ശ്രീ . അനിൽകുമാർ എം.എ വാകത്താനം, ബി.ജെപി ചങ്ങനാശേരി മണ്ഡലം പ്രസിഡണ്ട് ശ്രീ.രതീഷ് ചെങ്കിലാത്ത് , എന്നിവർ സംസാരിച്ചു. യോഗത്തിൽ റബ്ബർ ബോർഡ് അംഗം ശ്രീ. കോര . സി . ജോർജിനെ ആദരിച്ചു. യോഗത്തിന് കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി നന്ദൻ നട്ടാശ്ശേരി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. സുരേന്ദ്രനാഥ് കൃതജ്ഞതയും രേഖപ്പെടുത്തി.