തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോണ്‍ക്‌ളേവില്‍ താരമായി ‘മാളികപ്പുറം’. സൂപ്പര്‍ഹിറ്റായ മാളികപ്പുറം സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ സമാപനസമ്മേളനത്തില്‍ ആദരിക്കുന്നുണ്ടായിരുന്നു. അതില്‍ പങ്കെടുക്കാനെത്തിയ ദേവനന്ദനയായിരുന്നു എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായത്.

സിനിമയിലെ നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച്‌ കാണികളുടെ മനം കവര്‍ന്ന ദേവ നന്ദന ആദ്യം സദസ്സിലിരിക്കുകയായിരുന്ന കുമ്മനം രാജസേഖരന്റെ അടുത്തേയക്കാണ്. ദേവനന്ദനയെ കുമ്മനം സമീപത്ത് പിടിച്ചിരുത്തി കുശലം ചോദിച്ചു. മണിമണി പോലെ ഉത്തരം. മാധ്യമപ്രവര്‍ത്തകകരുടെ ക്യാമറകള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തിരക്കുകൂട്ടിയപ്പോളാണ് സദസ്സിലിരുന്നവര്‍ ദേവനന്ദന എത്തിയ കാര്യം അറിയിന്നത്. പിന്നീട് ഒപ്പം നിന്ന് ചിത്രം പിടിക്കാനുള്ള തിരക്കായിരുന്നു. പരിപാടി തുടങ്ങാന്‍ സമയം ബാക്കിയുണ്ടായിരുന്നതിനാല്‍ എല്ലാവരോടും ഒപ്പം നിന്ന് ചിത്രമെടുത്തു.

ഉദ്ഘാടനകനായി എത്തിയ കേന്ദ്രമന്ത്രി വി മുരളീധരനും ദേവനന്ദനയെ അടുത്തിരുത്തി വിശേഷങ്ങള്‍ ചോദിച്ചു. പിന്നീട് കെഎച്ച്‌ എന്‍ എയുടെ തത്വമസി പുരസക്കാരം വിമുരളീധരനില്‍നിന്ന് ദേവനന്ദന ഏറ്റുവാങ്ങി. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച അഭിലാഷ് പിള്ള ,വിഷ്ണു ശശിശങ്കര്‍,രഞ്ജിന്‍ രാജ്, തുടങ്ങിയവരേയും കേന്ദ്രമന്ത്രി ആദരിച്ചു.