മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സിന്റെ ഫൈനലിലേക്ക് മുന്നേറാന്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- സാനിയ മിര്‍സ സഖ്യത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി- റാഫേല്‍ മറ്റോസ് സഖ്യത്തോട് ബൊപ്പണ്ണ- സാനിയ സഖ്യം പരാജയപ്പെട്ടു.

ഫൈനല്‍ മത്സരം കാണാനായി ബൊപ്പണ്ണയുടെ കുടുംബവും ഗാലറിയിലുണ്ടായിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഭാര്യ സുപ്രിയ അന്നയ്യയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയത്. മക്കളോടൊപ്പമാണ് സുപ്രിയ മെല്‍ബണില്‍ രോഹന്‍ ബൊപ്പണ്ണയുടെ മത്സരം കാണാനെത്തിയത്.

‘ഏറ്റവും സുന്ദരിയായ സ്ത്രീ’ – എന്നാണ് ആരാധകരിലൊരാള്‍ ചിത്രം പങ്കുവച്ച്‌ ട്വീറ്റ് ചെയ്തത്. സംഭവം ശ്രദ്ധയില്‍പെട്ട രോഹന്‍ ബൊപ്പണ്ണ ‘ഞാന്‍ ഇതിനോടു യോജിക്കുന്നു’- എന്ന് മറുപടി കുറിപ്പിട്ടതോടെയാണ് ചിത്രങ്ങള്‍ വൈറലായത്.