ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ പോര്‍ച്ചുഗലില്‍ ജീവിക്കുമ്ബോള്‍ ഭക്ഷണം പാകം ചെയ്യുന്നതിന് ആളെ കണ്ടെത്താന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ നിലവില്‍ ഇതുവരെ താരത്തിനും കുടുംബത്തിനും പറ്റിയൊരു പാചകകാരനെ കണ്ടെത്താനായിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും മുന്നോട്ടുവെച്ച ആവശ്യങ്ങളാണ് പാചകക്കാരനെ ലഭിക്കാത്തതിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. പോര്‍ച്ചുഗീസ് ഭക്ഷണങ്ങളും രാജ്യാന്തര വിഭവങ്ങളും തയ്യാറാക്കുന്ന പാചകക്കാരനെയാണ് ഇവര്‍ അന്വേഷിക്കുന്നത്. കടല്‍ മത്സ്യങ്ങളും ജാപ്പനീസി വിഭവങ്ങളും പ്രത്യേകിച്ച്‌ സുഷി ഉണ്ടാക്കാനും അറിയണമെന്നാണ് ഇരുവരും പറയുന്നത്. ഏകദേശം 4,54,159 രൂപയാണ് പാചകക്കാരന് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത് 4,500 പൗണ്ട്.

പോര്‍ച്ചുഗലില്‍ റൊണാള്‍ഡോയുടെ പുതിയ വീടിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഫുട്‌ബോളേ# അവസാനിക്കുന്ന ഘട്ടത്തില്‍ പോര്‍ച്ചുഗലില്‍ തന്നെ സ്ഥിര താമസമാക്കാനാണ് ഇരുവരും തീരുമാനമെടുത്തിരിക്കുന്നത്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് താരം കളിക്കുന്നത്.