‍ല്‍ഹി: കശ്മീരില്‍ ഹിന്ദു വംശഹത്യ നടന്നിട്ടില്ലെന്ന വാദവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു ആസ്മി. പുറത്തു വന്നിട്ടുള്ള കശ്മീരി പണ്ഡിറ്റുകളുടെ മരണസംഖ്യ അതിശയോക്തിപരമാണ്. 89 പണ്ഡിറ്റുകള്‍ മാത്രമാണ് ആകെ കൊല്ലപ്പെട്ടത്. ബാക്കി കൊല്ലപ്പെട്ടവര്‍ മുസ്ലീങ്ങളും സിഖുകാരുമാണ് എന്ന് അബു ആസ്മി വാദിച്ചു. സത്യം വളച്ചൊടിച്ചും കശ്മീരി പണ്ഡിറ്റുകളുടെ മരണത്തെയും പലായനത്തെയും ചെറുതാക്കി കൊണ്ടുമുള്ള സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ വാക്കുകള്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ പുറത്തിറക്കിയ വിവരാവകാശ രേഖയില്‍, 30 വര്‍ഷത്തിനിടെ 1,700-1,800 പേര്‍ കൊല്ലപ്പെട്ടുവെന്ന് എഴുതിയിരുന്നു. ജമ്മു കശ്മീരില്‍ തീവ്രവാദം ഉയര്‍ന്നപ്പോള്‍ 89 പണ്ഡിറ്റുകള്‍ മാത്രമാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവര്‍ മുസ്ലീം, സിഖ് സഹോദരന്മാരായിരുന്നു. ഓടിപ്പോയവര്‍ കശ്മീരി പണ്ഡിറ്റുകളാണ്. മുസ്ലീങ്ങള്‍ ഇപ്പോഴും അവിടെ പോരാടി മരിക്കുന്നു എന്ന നുണകള്‍ സിനിമയാക്കി ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ തെറ്റിച്ച്‌ ഭരിക്കാനാണ് പലരും ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് വിവേക് അഗ്നിഹോത്രിയുടെ ‘ദി കശ്മീര്‍ ഫയല്‍സ്’ എന്നാണ് അബു ആസ്മി പറഞ്ഞത്.

ആസ്മിയുടെ അവകാശവാദങ്ങള്‍ക്കെതിരെ തുറന്നടിച്ച്‌ ബിജെപി രംഗത്തു വന്നു. അബു ആസ്മിയുടെ പ്രസ്താവനകള്‍ കേള്‍ക്കുന്ന ഒരു സ്കൂള്‍ കുട്ടി പോലും അതിശയിക്കും. കാശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വെച്ച്‌ നടന്ന ക്രൂരമായ കൊലപാതകങ്ങളെ അബു ആസ്മി എങ്ങനെ ന്യായീകരിക്കും. മണ്ടത്തരങ്ങള്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞതാല്‍, അത് യാഥാര്‍ത്ഥ്യമാകില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്ബ്, ജമ്മു കശ്മീരില്‍ ഹിന്ദുക്കള്‍ക്ക് നേരെ വ്യാപകമായ ആക്രമണം ഉണ്ടായിരുന്നു. കൂട്ടക്കൊലയും പലായനവും ഒരു യാഥാര്‍ത്ഥ്യമാണ്. തെറ്റായ കാര്യങ്ങള്‍ ഉദ്ധരിച്ച്‌ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാന്‍ അബു ആസ്മി ശ്രമിക്കരുത് എന്ന് ബിജെപി തുറന്നടിച്ചു.