ടെഹ്റാന്‍: ഇന്ന് പുലര്‍ച്ചെ ഇറാനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 440 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് ഇറാനിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ വടക്ക് പടിഞ്ഞാറന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ കോയി എന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. തുര്‍ക്കിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്.
ഭൂചലനമുണ്ടായ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്നും ആശുപത്രികളില്‍ ജാഗ്രത പുലര്‍ത്തുന്നതായും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകട സ്ഥലത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടെന്നും തണുത്തുറഞ്ഞ താപനിലയ്‌ക്കൊപ്പം വൈദ്യുതി തടസപ്പെട്ടതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു.